കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞു.

തൃശൂര്‍ : കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ ആനയിടഞ്ഞതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരന്നര വയസ്സുള്ള കുട്ടി മരിച്ചു.

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഉത്സവത്തിന്റെ സമാപനം കുറിച്ച് കൊണ്ടുള്ള ആറാട്ടിനു കൊണ്ടുവന്ന ആനകളാണ് ഇടഞ്ഞോടിയത്. ഈ തിരക്കിനിടയില്‍ പെട്ടാണ് ഒന്നരവയസ്സുള്ള ഇരിങ്ങാലകുടയിലെ വെസ്റ്റ് കോമ്പാറ നളിനം വീട്ടില്‍ ജിഷയുടെ മകന്‍ യദുകൃഷ്ണന്‍ മരിച്ചത്. തിരക്കില്‍പ്പെട്ട 15 ഓളം പേര്‍ക്ക് പരിക്കുപറ്റി.

ആറാട്ടിനെത്തിയ കാളക്കുട്ടന്‍ കണ്ണന്‍ എന്നയാണ് ആദ്യം ഇടഞ്ഞത്. തുടര്‍ന്ന് ചെര്‍പ്പുളശ്ശേരി അയ്യപ്പന്‍, പരമേശ്വരന്‍, എന്നീ ആനകളും വിരണ്ടോടുകയായിരുന്നു.

Share news
error: Content is protected !!
Scroll to Top