കുഞ്ഞന്‍മത്തിക്ക് പൊന്നു വില; വറുതിക്കിടയില്‍ ആശ്വസാം.

parappanangadiപരപ്പനങ്ങാടി : വറുതിയുടെ നാളുകള്‍ക്കിടയില്‍ ‘കുഞ്ഞന്‍മത്തി’ ചാകര തീരത്തിന് ആഹ്ലാദമായി.

നേരത്തെ കൊട്ട ഒന്നിന് നൂറും നൂറ്റമ്പതോളം രൂപ വില ലഭിച്ചിരുന്ന കുഞ്ഞന്‍ മത്തിക്കു 700 രൂപ മുതല്‍ 1200 രൂപ വരെ കഴിഞ്ഞ ദിവസങ്ങളില്‍ വിപണി വില നല്‍കിയത്. പല വള്ളങ്ങള്‍ക്കും ലക്ഷങ്ങളുടെ ചെറുമത്തികളാണ് വല കയറിയത്.

നന്നേ ചെറിയ കുഞ്ഞന്‍ മത്തിയെ തൊഴിലാളികള്‍ ബോധപൂര്‍വം വേണ്ടെന്നു വെച്ച് തിരിച്ചു പോരുന്നതിനിടയിലാണ് നന്നെ ചെറുതല്ലാത്ത ‘കുഞ്ഞന്‍ മത്തി’ പൊലിപ്പുകള്‍ അനുഗ്രഹമായെത്തിയത്. മംഗലാപുരത്തു പ്രവര്‍ത്തിക്കുന്ന മത്തി പൊടിച്ച് ഔഷധ കൂട്ടിനായി ഉപയോഗിക്കുന്ന ഫാക്ടറികളുടെ കയറ്റുമതി സാധ്യതകളാണ് കടലിന്റെ മക്കള്‍ക്ക് കനിവായത്.

 

Share news
error: Content is protected !!
Scroll to Top