HIGHLIGHTS : ചെമ്മാട്: സൂഫിവര്യനും, ചെമ്മാട് ഖിദ്മത്തുല്‍ ഇസ്ലാം മദ്രസയിലെ ദീര്‍ഷകാലം
ചെമ്മാട്: സൂഫിവര്യനും, ചെമ്മാട് ഖിദ്മത്തുല്‍ ഇസ്ലാം മദ്രസയിലെ ദീര്‍ഷകാലം സദര്‍ മുത്തവല്ലിയുമായിരുന്ന ചെമ്മാട്- ടെലിഫോണ്‍ എക്‌സേഞ്ച് റോഡില്‍ കാലൊടി അബൂബക്കര്‍ മുസ്ല്യാര്‍(78) നിര്യാതനായി. 1962 ചെമ്മാട് ഖിദ്മത്തുല്‍ ഇസ്ലാം ആരംഭ കാലം തൊട്ട് 45 വര്‍ഷത്തോളം ഈ സ്ഥാപനത്തില്‍ പ്രധാനധ്യാപകനായി ജോലിചെയ്തു.
പതിനായിരക്കണക്കിന് ശിഷ്യ സമ്പത്തിന്റെ ഉടമയാണ്. തിരൂരങ്ങാടിയിലെ കക്കാടാണ് ജനനം.
ഖബറടക്കം വ്യാഴാഴ്ച രാവിലെ 11 മണിക്ക് ചെമ്മാട് ടൗണ്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
ഭാര്യ: ബീവിക്കുട്ടി. മക്കള്‍: ഉമ്മുസല്‍മ,സൈനബ, അസ്മാബി,ആയിശാബി, മുഹമ്മദ് ഖുബൈബ് വാഫി,
മരുമക്കള്‍: ഒറ്റത്തില്‍ സൈതലവി ഹാജി, അബ്ദുല്‍ ഹക്കിം ഫൈസി ആറുശ്ശേരി (പ്രിന്‍സിപ്പള്‍, വളാഞ്ചേരി മര്‍ക്കസ്), അലി മൗലവി, അബൂബക്കര്‍ ഫൈസി, മുജീറ. സഹോദരി: ഫാത്തിമ ഉമ്മ.