കലോത്സവം; മലപ്പുറം മൂന്നാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

മലപ്പുറം: കലോത്സവം കോട്ടക്കുന്നില്‍ നിന്ന് പടിയറങ്ങാന്‍ മണിക്കൂറുകള്‍ ബാക്കിനില്‍ക്കെ മലപ്പുറം മൂന്നാം സ്ഥാനത്തേക്ക്. കുതിച്ചെത്തി.

കോഴിക്കോട് ജില്ല തങ്ങളുടെ അജയ്യത നിലനിര്‍ത്തി ഒന്നാം സ്ഥാനത്ത് തുടരുകയാണ്. ഇന്നു രാവിലെ മുതല്‍ ഒപ്പത്തിനൊപ്പം നിന്ന തൃശൂര്‍ ഒരു ഘട്ടത്തില്‍ പോയിന്റ് നിലയില്‍ ഒന്നാമതെത്തിയെങ്കിലും വൈകുന്നേരമായപ്പോഴെക്കും കോഴിക്കോട് തങ്ങളുടെ ലീഡ് തിരിച്ചുപിടിച്ചു. ഇപ്പോള്‍ കോഴിക്കോട് 813 പോയിന്റ് നേടിയിരിക്കുന്നു. തൃശൂരിന് 809 പോയിന്റ് നേടിയിരിക്കുന്നു. മലപ്പുറം തൊട്ടടുത്ത സ്ഥാനക്കാരായ പാലക്കാടിനെ രണ്ട് പോയിന്റ് ലീഡുമായ് 782 പോയിന്റ് നേടിയിട്ടുണ്ട്.

Share news
error: Content is protected !!
Scroll to Top