HIGHLIGHTS : കൊച്ചി : കടല്‍കൊലക്കേസില്‍ പ്രതികളായ നാവികര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഇറ്റാലിയന്‍ നാവികരായ ഡാല്‍വത്തോറ ഹിറോണ്‍,
കൊച്ചി : കടല്‍കൊലക്കേസില്‍ പ്രതികളായ നാവികര്‍ക്ക് ഹൈകോടതി ജാമ്യം അനുവദിച്ചു. ഇറ്റാലിയന്‍ നാവികരായ ഡാല്‍വത്തോറ ഹിറോണ്‍, ലസ്‌തോറമാഡിമിലിയാനോ എന്നിവര്‍ക്കാണ് ജാമ്യം ലഭിച്ചത്. ചില ഉപാധികളോടെയാണ് ഹൈക്കോടതി നാവികര്‍ക്ക് ജാമ്യം നല്‍കിയത്.
ജാമ്യം ലഭിച്ച നാവികര്‍ കൊച്ചിനഗരം വിട്ട് പോകാന്‍ പാടില്ല, കൊച്ചി സിറ്റി പോലീസ് കമ്മീഷമറുടെ മുമ്പില്‍ എല്ലാ ദിവസവും ഹാജരാകണമെന്നും കോടതിയുടെ നിര്‍ദേശമുണ്ട്. നാവികരുടെ വിസാ കാലാവധി നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ നേരത്തെ അറിയിച്ചിരുന്നു.
സംഭത്തില്‍ കേരള പോലീസ് കസ്റ്റഡിയിലെടുത്ത് എന്റിക്ക ലെക്‌സി കപ്പല്‍ ഈ മാസം ആദ്യം കൊച്ചി തീരം വിട്ടിരുന്നു.