ഓടിക്കൊണ്ടിരുന്ന ഓട്ടോയുടെ മുകളില്‍ ഇലക്ട്രിക്ക് പോസ്റ്റ് മുറിഞ്ഞുവീണു

പരപ്പനങ്ങാടി: ശക്തമായ കാറ്റിലും മഴയിലും തെങ്ങ് ഇലക്ട്രിക് പോസ്റ്റില്‍ പതിച്ച് പോസ്റ്റ് ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞുവീണു. ഓട്ടോ ഡ്രൈവര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നുച്ചയോടെയാണ് സംഭവം നടന്നത്. പാലത്തിങ്ങല്‍ കൊട്ടന്തല പള്ളിക്ക് സമീപത്ത് റോഡിലൂടെ പോവുകയായിരുന്ന കെഎല്‍ 65 എ 4331 നമ്പര്‍ ഗുഡ്‌സ് ഓട്ടോയുടെ മുകളിലേക്ക് മറിഞ്ഞ് അപകടമുണ്ടായത്.

ഓട്ടോ ഓടിച്ചിരുന്ന ചിറമംഗലം സ്വദേശി എന്‍ കെ അബ്ദുള്‍ ജലീല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. തെങ്ങ് വീഴുന്നത് കണ്ട്് ബ്രേക്കിട്ട് നിര്‍ത്തിയ ഓട്ടോയുടെ മുകളിലേക്ക് ഇലക്ട്രിക് പോസ്റ്റ് മുറിഞ്ഞുവീഴുകയായിരുന്നു. ഡ്രൈവര്‍ക്ക് ചെറുതായി ഷോക്കേറ്റിട്ടുണ്ട്.

അപകടം നടന്നയുടനെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനാല്‍ വന്‍ അപകടം ഒഴിവാവുവകയായിരുന്നു.

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

Share news
error: Content is protected !!
Scroll to Top