HIGHLIGHTS : ദില്ലി:അധ്യാപക നിയമനവുമായി ബന്ധപ്പെട്ട
ദില്ലി:അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹരിയാനാ മുന്‍ മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും 10 വര്‍ഷം തടവ്.
3206 ജൂനിയര്‍ ബേസിക് ട്രെയിന്‍ഡ് ടീച്ചര്‍മാരുടെ നിയമനത്തില്‍ അഴിമതി നടത്തിയ കേസിലാണ് സിബിഐ പ്രത്യേക കോടതിയുടെ വിധി.

ചൗട്ടാരയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ വിദ്യാധര്‍, രാഷ്ട്രീയകാര്യ സെക്രട്ടറി ഷേര്‍സിങ് ബദ്ഷാമി, പൊതുവിദ്യാഭ്യാസ ഡയറക്ടറായ സജ്ഞീവ് കുമാര്‍ എന്നിവര്‍ക്കും 10 വര്‍ഷം വീതം വിധിച്ചിട്ടുണ്ട്. ചൗട്ടാലയും മകനുമടക്കം 53 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
ഒാേ ഉദ്യോഗാര്‍ത്ഥിയും നിയമനത്തിനായി മൂന്നു മുതല്‍ നാല് ലക്ഷം വരെയാണ് കൈക്കൂലി നല്‍കിയതെന്ന് സിബിഐ കണ്ടെത്തിയിരുന്നു.
12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ സുപ്രധാന വിധി ഉണ്ടായിരിക്കുന്നത്.