ദില്ലി : ലണ്ടന്‍ ഒളിംപിക്സില്‍ മത്സരിക്കാനില്ലെന്ന് ലിയാണ്ടര്‍ പേസ്. ഇപ്പോഴുള്ള പുതിയ ഫോര്‍മുലയില്‍ തൃപ്തനല്ലെന്ന് കാണിച്ച് പെയ്സ് ഓള് ഇന്ത്യ ടെന്നീസ് അസോസിയേഷന് കത്തയച്ചു.
ഒളിമ്പിക്സില്‍ ടെന്നീസിന് 3 ടീമുകളെ അയക്കാനായിരുന്നു തീരുമാനം . ഡബിള്‍സില്‍ ലിയാണ്ടര്‍ പേസിനൊപ്പം വിഷ്ണു വര്ദ്ധന് പങ്കാളിയായിരുന്നു. മഹേഷ് ഭൂപതിക്കൊപ്പം രോഹന് ബൊപ്പണ്ണയേയും ജോഡി ആകാമെന്നായിരുന്നു തീരുമാനം. എന്നാല്‍ പെയ്സിന്റെ പുതിയ തീരുമാനത്തോടെ ഒളിംപിക്സിനുള്ള ഇന്ത്യന്‍ ടെന്നീസ് ടീം തെരഞ്ഞെടുപ്പ് വീണ്ടും പ്രതിസന്ധയിലായിരിക്കുകയാണ്.
ലിയാണ്ടര്‍ പേസിനൊപ്പം ഡബിള്‍സ് ടീമിനല് പങ്കാളിയാകാന്‍ രോഹന് ബൊണ്ണയും മഹേഷ് ഭൂപതിയും തയ്യാറാകാത്തിനെ തുടര്‍ന്നാണ് ഓളഅ# ഇന്ത്യ ടെന്നീസ് അസോസിയേഷന് രണ്ട് ടീമുകളെ അയക്കാന്‍ തീരുമാനമെടുത്തത്.




