HIGHLIGHTS : ദില്ലി : രാജ്യത്ത് പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തി.
ദില്ലി : രാജ്യത്ത് പുതിയ പാചകവാതക കണക്ഷനുകള്‍ നല്‍കുന്നത് നിര്‍ത്തി. എണ്ണകമ്പനികളാണ് ഇതുമായി ബന്ധപ്പെട്ട തീരുമാനം എടുത്തത്. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനാണ് ഇതു സംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കയത്.
ഇനി മുതല്‍ ഗ്യാസ്‌കണക്ഷനുള്ള വരിക്കാരുടെ തിരിച്ചറിയില്‍ രേഖകള്‍ പരിശോധിച്ച ശേഷം മാത്രമായിരിക്കും പുതിയ കണക്ഷനുകള്‍ അനുവദിച്ച ശേഷം മാത്രമായിരിക്കും പുതിയ കണക്ഷനുകള്‍ നല്‍കുക.

കഴിഞ്ഞദിവസം പാചകവാതക കണക്ഷനുകള്‍ സബ്‌സിഡിയോടുകൂടി 6 എണ്ണമായി സര്‍ക്കാര്‍ നിജപ്പെടുത്തിയിരുന്നു. ഒരേ കുടുംബത്തില്‍ നിന്നും ഒന്നില്‍കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഈ തീരുമാനം നടപ്പിലാക്കിയത്.
നിലവിലെ രേഖകള്‍ പരിശോധിക്കാന്‍ അഞ്ചുമാസത്തെ സമയമെടുക്കുമെന്നാണ് ഇന്ത്യനോയില്‍ കോര്‍പ്പറേഷന്‍ അറിയിച്ചിട്ടുള്ളത്.