HIGHLIGHTS : തിരു : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി
തിരു : സോളാര്‍ തട്ടിപ്പ് കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് ആരംഭിച്ച ഉപരോധ സമരം പിന്‍വലിച്ചു. ജ്യുഡീഷല്‍ അന്വേഷണം നടത്താന്‍ ഉമ്മന്‍ചാണ്ടി തയ്യാറാണെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് സമരം പിന്‍വലിക്കാന്‍ തീരുമാനമായത്.
സെക്രട്ടിറിയേറ്റിന് മുന്നിലെ സമരപന്തലില്‍ വെച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനാണ് ഉപരോധസമരം പിന്‍വലി്ച്ച വിവരം പ്രഖ്യാപിച്ചത്.

സമരത്തിനെത്തിയ പ്രവര്‍ത്തകര്‍ മുഴുവന്‍ സമരപന്തലിലെത്തിയ ശേഷമാണ് പിണറായി വിജയന്‍ പ്രഖ്യാപനം നടത്തിയത്.
ഉമ്മന്‍ചാണ്ടി ജ്യുഡീഷ്യല്‍ അന്വേഷണത്തിന് തയ്യാറാണെന്ന് പ്രഖ്യാപിച്ചപ്പോള്‍തന്നെ അണികള്‍ ആഹ്ലാദ പ്രകടനം തുടങ്ങിയിരുന്നു.
MORE IN പ്രധാന വാര്‍ത്തകള്‍
