HIGHLIGHTS : തിരു : ഇനി തിരുവനന്തപുരം നഗരം രാത്രി ഉറങ്ങില്ല.
തിരു : ഇനി തിരുവനന്തപുരം നഗരം രാത്രി ഉറങ്ങില്ല. എമര്‍ജിങ്ങ് കേരളയുടെ ഭാഗമായി എരിവും, പുളിയും, ചൂടുമുള്ള നൈറ്റ് ക്ലബ്ബുകള്‍ ഉള്‍പ്പെട്ട പദ്ധതികള്‍ക്കുള്ള നിര്‍ദേശവും വന്നു കഴിഞ്ഞു.
വേളി ബോട്ട് ക്ലബ്ബിന് സമീപമാണ് ‘നൈറ്റ് ലൈഫ് സോണ്‍’ എന്ന് പേരിട്ട പദ്ധതി തുടങ്ങാനുള്ള നീക്കം. ഇന്‍ക്വലാണ് പദ്ധതി നിര്‍ദേശിച്ചിരിക്കുന്നത്.
20 കോടി ചിലവില്‍ നിര്‍മ്മിക്കുന്ന ഈ പദ്ധതിക്ക് 24 ശതമാനം സര്‍ക്കാര്‍ പങ്കാളിത്തവും 74 ശതമാനം സ്വകാര്യ പങ്കാളിത്തവുമായിരിക്കും.