എന്‍.ജി.ഒ യൂണിയന്‍ സുവര്‍ണ്ണജൂബിലി സെമിനാര്‍ 24ന്

മലപ്പുറം: കേരള എന്‍.ജി.ഒ. യൂണിയന്‍ സുവര്‍ണ ജൂബിലിയുടെ ഭാഗമായി നടത്തുന്ന സാമ്രാജ്യത്വവിരുദ്ധ സെമിനാര്‍ 2013 ഏപ്രില്‍ 24 ന് 3 മണിക്ക് മലപ്പുറം വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹജി സ്മാരക ടൗണ്‍ ഹാളില്‍ നടക്കും. കിസാന്‍ സഭാ അഖിലേന്ത്യാ പ്രസിഡന്റ് എസ്.രാമചന്ദ്രന്‍ പിള്ള സെമിനാര്‍ ഉദ്ഘാടനം ചെയ്യും.

എം.പി. അബ്ദുസ്സമദ് സമദാനി എം.എല്‍.എ, ഡോ. കെ.ടി.ജലീല്‍ എം.എല്‍.എ, പി.ശ്രീരാമകൃഷ്ണന്‍ എം.എല്‍.എ, എന്‍.ജി.ഒ.യൂണിയന്‍ ജനറല്‍ സെക്രട്ടറി എ.ശ്രീകുമാര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുക്കും.

 

Share news
error: Content is protected !!
Scroll to Top