എന്‍ ജി ഒ യൂണിയന്‍ പ്രതിഷേധ പ്രകടനം നടത്തി.

മലപ്പുറം : സഹകരണ വകുപ്പ് ജീവനക്കാരുടെ ജോലിസുരക്ഷിതത്വം ഉറപ്പാക്കുക, മില്‍മയിലെ ഓഡിറ്റര്‍ തസ്തിക സംരക്ഷിക്കുക, ജോലിഭാരം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് എന്‍ ജി ഒ യൂണിയന്റെ ആഭിമുഖ്യത്തില്‍ സഹകരണ വകുപ്പ് ഓഫീസുകള്‍ക്കു മുമ്പില്‍ ജീവനക്കാര്‍ പ്രകടനം നടത്തി.
മലപ്പുറം ജില്ലാ സഹകരണ ഓഫീസിനു മുമ്പില്‍ നടന്ന പ്രകടനത്തിനു് ടി.വേണുഗോപാലന്‍, ഇ.രവീന്ദ്രനഥ്, വി.കെ.വേലായുധന്‍ എന്നിവര്‍ നേതൃത്വം നല്‍കി. എ.അബ്ദുറഹിം, എം.സി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
പൊന്നനി അസിസ്റ്റന്റ് റജിസ്ട്രാര്‍ ഓഫീസിനുമുമ്പില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു് വി.വി.ശിവദാസന്‍, കെ.രതീഷ് എന്നിവര്‍ നേതൃത്വം നല്‍കി. എ.അബ്ദുറഹിമാന്‍, ഡി.ജയരാജ് എന്നിവര്‍ സംസാരിച്ചു

 

 

Share news
error: Content is protected !!
Scroll to Top