HIGHLIGHTS : കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ആത്മഹത്യചെയ്തു.

കാസര്‍കോട് : എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതന്‍ ആത്മഹത്യചെയ്തു. ബെള്ളൂര്‍ പഞ്ചായത്തിലെ സരോജനി മൂലിയില്‍ ജാനു നായിക്കാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ഇയാള്‍ക്ക് 70 വയസായിരുന്നു.
സര്‍ക്കാര്‍ പുറത്തിറക്കിയ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ നഷ്ടപരിഹാര ലിസ്റ്റില്‍ ഇയാളുടെ പേരില്ലായിരുന്നു. ഇതെ തുടര്‍ന്ന് ഇന്ന് പഞ്ചായത്ത് ഓഫീസിലെത്തിയ ഇയാള്‍ അവിടെ ഏറെ നേരം പ്രതിഷേധം പ്രകടിപ്പിച്ചിരുന്നു. പിന്നീട് വൈകീട്ടാണ് ഇദേഹത്തെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക