എന്റെ ഭാര്യ എന്നെ മെരുക്കി; പൃഥ്വിരാജ്

Prithviraj Supriya Menon Latest Stillsഒരു എടുത്ത ചാട്ടക്കാരനായിരുന്ന എന്റെ സ്വഭാവത്തില്‍ എന്തെങ്കിലും മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അതിന്റെ മുഴുവന്‍ ക്രെഡിറ്റും ഭാര്യ സുപ്രിയക്ക് മാത്രം അവകാശപ്പെട്ടതാണെന്ന് നടന്‍ പൃഥ്വിരാജ്.

താന്‍ ഒരിക്കലും മനഃപൂര്‍വ്വം സ്വഭാവത്തില്‍ മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടില്ലെന്നും രണ്ട് വര്‍ഷത്തോളമായി എന്റെ യാത്രകളും ഒഴിവുസമയങ്ങളും എല്ലാം ചിലവഴിക്കുന്നത് ഭാര്യ സുപ്രിയക്ക് ഒപ്പം മാത്രമാണെന്നും വളരെ പക്വതയോടെയുള്ള സ്വഭാവമാണ് സുപ്രിയയുടേത്. ഇത് എന്നില്‍ മാറ്റം വരുത്തിയിട്ടുണ്ടാകാം എന്നു പൃഥ്വിരാജ് പറഞ്ഞു.

പതിനെട്ടാം വയസ്സില്‍ സിനിമയിലേക്ക് കടന്നു വന്ന തനിക്കിപ്പോള്‍ 30 വയസ്സായെന്നും ഈ കാലവുമെന്നില്‍ മാറ്റം വരുത്തിയിരിക്കാമെന്നും പൃഥ്വിരാജ് പറഞ്ഞു.

 

Share news
error: Content is protected !!
Scroll to Top