എന്നെ ഉപദ്രവിക്കരുത്; ശാലുമേനോന്‍

HIGHLIGHTS : ഒരുകാലത്ത് ആരെയുംപോലെ ദൃശ്യ മാധ്യമങ്ങളിലൂടെ തന്റെ മുഖം കാണണമെന്ന്

ഒരുകാലത്ത് ആരെയുംപോലെ ദൃശ്യ മാധ്യമങ്ങളിലൂടെ തന്റെ മുഖം കാണണമെന്ന് ആഗ്രഹിച്ച ശാലുമേനോന്‍ ഇന്ന് തന്നെ ഉപദ്രവിക്കരുതെന്ന് പറഞ്ഞ് അതെ മാധ്യമങ്ങളുടെ മുന്നില്‍ കൈകൂപ്പുന്നു. സോളാര്‍ തട്ടിപ്പുകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് 45 ദിവസം ജയിലില്‍ കിടന്ന നടി ശാലു മേനോനാണ് ഇന്ന് മാധ്യമങ്ങളെ കണ്ടപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്നും തന്നെ ഉപദ്രവിക്കരുതെന്നും കൈകൂപ്പി പറഞ്ഞത്.

ചങ്ങനാശേരിയിലെ വസതിയില്‍ വെച്ച് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ശാലു.

ഇന്നലെ ടെന്നി ജോപ്പനും മാധ്യമങ്ങളോട് തന്നെ ഉപദ്രവിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!