HIGHLIGHTS : ചെറിയൊരു ഇടവേളക്ക് ശേഷം ഉര്‍വ്വശി വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു.
ചെറിയൊരു ഇടവേളക്ക് ശേഷം ഉര്‍വ്വശി വീണ്ടും വെള്ളിത്തിരയില്‍ തിരിച്ചെത്തുന്നു. ജയന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘താക്കോല്‍’ എന്ന ചിത്രത്തില്‍ ഒരു ബസ്സ് കണ്ടക്ടറായാണ് ഉര്‍വ്വശി പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്നത്.
ഉര്‍വ്വശിയുടെ ആരാധകര്‍ ഏറെ നാളായി ഉര്‍വ്വശിയില്‍ നിന്ന് പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്ന വളരെ കരുത്തുറ്റ ഒരു കഥാപാത്രത്തെയാണ് താക്കോല്‍ എന്ന ചിത്രത്തില്‍ ഉര്‍വ്വശി അവതരിപ്പിക്കാനിരിക്കുന്നത്.

പ്രതാപ് പോത്തന്‍, സായികുമാര്‍, രോഹിത്ത് മേനോന്‍ തുടങ്ങിയവരാണ് ഈ ചിത്രത്തിലെ മറ്റു താരങ്ങള്‍.
താക്കോലിന്റെ ചിത്രീകരണം മെയ് മാസത്തില്‍ ആരംഭിക്കും.