ഉപതെരഞ്ഞെടുപ്പ്: വോട്ടിങ് യന്ത്രങ്ങളുടെ സജീകരണം മൂന്നിന്

മലപ്പുറം: ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണം ഏപ്രില്‍ മൂന്നിന് രാവിലെ എട്ട് മുതല്‍ ഏഴ് അസംബ്ലി മണ്ഡലങ്ങളുടെയും സ്വീകരണ – വിതരണ കേന്ദ്രളില്‍ നടക്കും. മണ്ഡലം, കേന്ദ്രം എന്ന ക്രമത്തില്‍.
കൊണ്ടോട്ടി: ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മേലങ്ങാടി. മഞ്ചേരി: ഗവ. യു.പി സ്‌കൂള്‍ ചുള്ളക്കാട്, മഞ്ചേരി. പെരിന്തല്‍മണ്ണ: ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ. മങ്കട: ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പെരിന്തല്‍മണ്ണ. മലപ്പുറം: ഗവ. ബോയ്‌സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ (ഹയര്‍ സെക്കന്‍ഡറി വിഭാഗം) മഞ്ചേരി. വേങ്ങര, വള്ളിക്കുന്ന്: പി.എസ്.എം.ഒ കോളേജ് തിരൂരങ്ങാടി.
ഓരോ കേന്ദ്രത്തിലും 14 ടേബിളുകളില്‍ വീതമായിരിക്കും വോട്ടിങ് യന്ത്രങ്ങളുടെ സജ്ജീകരണം നടക്കുക. സജ്ജീകരണം നിരീക്ഷിക്കുതിന് സ്ഥാനാര്‍ഥികള്‍ക്ക് ഓരോ ടേബിളിലും ഓരോ പ്രതിനിധിയെ വീതം നിയോഗിക്കാവുതാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. നിയോഗിക്കപ്പെട്ടിട്ടുള്ള പ്രതിനിധികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് ലഭിക്കുതിനായി രണ്ട് ഫോേട്ടാകള്‍ സഹിതം ബന്ധപ്പെട്ട അസംബ്ലി മണ്ഡലത്തിന്റെ ഉപവരണാധികാരികള്‍ക്ക് മൂന്‍കൂട്ടി അപേക്ഷ സമര്‍പ്പിക്കണം.

Share news
error: Content is protected !!
Scroll to Top