ഇറാന്‍ ജയിലില്‍ നിന്ന് മോചിതരായ താനൂര്‍ പരപ്പനങ്ങാടി സ്വദേശികള്‍ ഇന്ന് നാട്ടിലെത്തും

മുംബൈ: സൗദി അറേബ്യയില്‍ നിന്നും മത്സ്യബന്ധനത്തിന് പോയി സമൂദ്രാതിര്‍ത്തി ലംഘിച്ചു എന്ന പേരില്‍ ഇറാന്‍ നാവികസേന പിടികൂടി ജയിലിലിട്ടിരുന്ന 19 മത്സ്യതൊഴിലാളികളും ഇന്ത്യയിലെത്തി. ഇവരില്‍ താനൂര്‍ പരപ്പനങ്ങാടി സ്വദേശികളായ മൂന്ന് പേര്‍ ഇന്ന് മൂംബൈയില്‍ നിന്ന് വിമാനമാര്‍ഗ്ഗം നാട്ടിലെത്തും

താനൂര്‍ സ്വദേശി മുഹമ്മദ് കാസിം(43), കൂട്ടിയമ്മുവിന്റെ പുരക്കല്‍ കോയ(26), പരപ്പനങ്ങാടി ഒട്ടുമ്മല്‍ സ്വദേശി മൂഹമ്മദ് അബ്ദുള്ള(44) എന്നിവരാണ് തിരികെയത്തുന്നത്. ഇവരോടൊപ്പം പിടിയിലകപ്പെട്ടിരുന്ന തമിഭ്‌നാട് കന്യാകുമാരി, കടലൂര്‍, നാഗപട്ടണം എന്നീ ജില്ലകളി്‌ലുള്ളവരെ ഇന്നലെ തന്നെ തമിഴ്‌നാട് സര്‍ക്കാര്‍ നാട്ടിലെത്തിച്ചു.

കഴിഞ്ഞ ഡിസംബറിലാണ് ഇവര്‍ ഇറാന്‍ നാവികസേനയുടെ കയ്യിലകപ്പെട്ടത്. അവിടെ വാദിക്കാന്‍ അഭിഭാഷകന്‍ പോലൂമില്ലാതെ ഒരു വര്‍ഷം ശിക്ഷ വിധിക്കപ്പെട്ട് ജയിലില്‍ കഴിഞ്ഞു വരകയായിരുന്നു ഇതിനിടെ ഇറാനിലുണ്ടായ ഭരണമാറ്റം ഉണ്ടായതോടെ ഇവരുടെ മോചനത്തിനുള്ള വഴിതുറന്നു. ഒരൂ വര്‍ഷത്തെ ജയില്‍ ശിക്ഷ വിധിക്കപ്പെട്ടവരെയൊക്കെ വിട്ടയക്കാന്‍ ഇറാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.

ഇവര്‍. പിന്നീട് മാധ്യമങ്ങളിലൂടെ വാര്‍ത്തകള്‍ പുറത്തുവന്നതോടെ സര്‍ക്കാരും നോര്‍ക്കയും വിഷയത്തിലിടപെടുകയും നടപടിക്രമങ്ങള്‍ വേഗത്തിലാക്കുകയും ചെയ്തു
എന്നാല്‍ സൗദിയിലെ ഇന്ത്യന്‍ എംബസിയോ ബോട്ടുടമയോ ഇവരുടെ മോചനത്തിനായി വേണ്ട ഇടപെടല്‍ നടത്തിയില്ലെന്ന ആക്ഷേപവുമുണ്ട്.

ഇന്നലെ മൂംബൈ വിമാനത്താവളത്തിലെത്തിയ ഇവരെ മൂസ്ലീംലീഗ് മൂംബൈ ജനറല്‍ സക്രട്ടറി സിഎച്ച് അബ്ദുല്‍ റഹ്മാന്‍, കെപി മൊയ്തുണ്ണി, അമാനുള്ള എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്.

 

Share news
error: Content is protected !!
Scroll to Top