HIGHLIGHTS : ദില്ലി : ഇന്ത്യ ചൈനയുടെ സുപ്രധാന അയല്‍ രാജ്യമാണെന്ന് ചൈനീസ് പ്രധാനമന്ത്രി ലി കെക്വിയാങ്
മന്‍മോഹന്‍ സിംഗുമായി ഇന്നലെ ക്രിയാത്മക ചര്‍ച്ചകള്‍ നടത്തിയെന്നും ലി പറഞ്ഞു. ലഡാക്ക് വിഷയം ഉള്‍പ്പെടെ ഇന്നലെ ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. ഇന്ത്യയും ചൈനയും ബന്ധം ശക്തമാകാന്‍ തന്റെ സന്ദര്‍ശനം ഇടയാക്കുമെന്നാണ് താന്‍ കരുതുന്നതെന്നും ലി പറഞ്ഞു.

ഇരു രാജ്യങ്ങളും ചേര്‍ന്ന് തയ്യാറാക്കുന്ന അതിര്‍ത്തി പ്രതിരോധ സഹകരണ കരാര്‍ ഈ സന്ദര്‍ശനങ്ങളില്‍ ഒപ്പുവെക്കാനിടയുണ്ടെന്നാണ് സൂചന. വിദേശകാര്യ മന്ത്രിയടക്കമുള്ള 80 അംഗങ്ങളാണ് ചൈനീസ് പ്രധാനമന്ത്രിയുടെ സംഘത്തിലുള്ളത്.