HIGHLIGHTS : ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയില്‍ വീണ്ടും വെടിവെപ്പ്. അര്‍ദ്ധരാത്രി ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ മൂന്നു മണി വരെ
ഇന്ത്യാ പാക് അതിര്‍ത്തിയില്‍ പൂഞ്ച് മേഖലയില്‍ വീണ്ടും വെടിവെപ്പ്. അര്‍ദ്ധരാത്രി ആരംഭിച്ച വെടിവെപ്പ് പുലര്‍ച്ചെ മൂന്നു മണി വരെ നീണ്ടു നിന്നു. ഇന്ത്യന്‍ സൈന്യവും തിരിച്ച് വെടി ഉതിര്‍ത്തു. പൂഞ്ച് മേഖലയില്‍ ദുര്‍ഗ്ഗാ പോസ്റ്റിലായിരുന്നു വെടിവെപ്പ്.
വെടിവെപ്പില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

ഇന്ത്യാ പാക് ഉഭയകഷി ചര്‍ച്ചകള്‍ പരനരാരംഭിക്കാനിരിക്കെ നടന്ന ഈ ആക്രമണം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്. അതേ സമയം പാകിസ്ഥാന്റെ നിലപാട് ഇത്തരത്തിലാണെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്ന് പ്രതിരോധ മന്ത്രി എകെ ആന്റണി വ്യക്തമാക്കി.
ആഗസ്റ്റ് ആറിന് പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ അഞ്ച് ഇന്ത്യന്‍ സൈനികര്‍ മരിച്ചിരുന്നു.