HIGHLIGHTS : തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും
തൊടുപുഴ: ശക്തമായ മഴയെ തുടര്‍ന്ന് ഇടുക്കിയില്‍ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും ആറുപേര്‍ മരിച്ചു. മരിച്ചവരില്‍ അഞ്ച് പേര്‍ സ്ത്രീകളാണ്. തടിയമ്പാട് ഉറുമ്പുതടത്തില്‍ ജോസിന്റെ മക്കളായ ജോസ്‌ന, ജോസ്‌നി, കുഞ്ചിത്തണ്ണി, വരിക്കപ്പാച്ചന്റെ ഭാര്യ തങ്കമ്മ, മാമലക്കാട് പീതാംബരന്റെ ഭാര്യ ശാരദ, തങ്കമ്മ എന്നിവരാണ് മരിച്ചത്.
മണ്ണിടിച്ചിലിനെയും ഉരുള്‍പ്പൊട്ടലിനെയും തുടര്‍ന്ന് ജില്ലയില്‍ വ്യാപകമായി ഗതാഗതം തടസപ്പെട്ടു. കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ പലയിടത്തും മണ്ണിടിച്ചിലുണ്ടി. കൊല്ലം-തേനി ദേശീയപാതയില്‍ വണ്ടിപ്പെരിയാറില്‍ ഗതാഗതം തടസ്സപ്പെട്ടു.
ശക്തമായ മഴയില്‍ മൂന്നാര്‍ ഒറ്റപ്പെട്ടു. കല്ലാര്‍ക്കുട്ടി അണക്കെട്ടിനോട് ചേര്‍ന്ന് മണ്ണിടിച്ചിലില്‍ സെക്യൂരിറ്റി പോസ്റ്റ് തകര്‍ന്നു. ഇവിടെയുണ്ടായിരുന്ന ജീവനക്കാര്‍ രക്ഷപ്പെട്ടു.
എറണാകുളത്ത് കാലടി, കാഞ്ഞൂര്‍, കവളങ്ങാട് എന്നിവിടങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചു. പെരുമ്പാവൂരില്‍ കോടനാട് ഒവുക്കില്‍പ്പെട്ട് ഒരാളെ കാണാതായി.
എറണാകുളം ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു.