HIGHLIGHTS : തിരു: ഇടത് സമരം രൂക്ഷമായതോടെ സെക്രട്ടറിയേറ്റ് രണ്ടുദിവസത്തേക്ക് സെക്രട്ടറിയേറ്റ് അടച്ചിടാന്‍ യുഡിഎഫ് അടിയന്തിര യോഗം തീരുമാനിച്ചു. ക്ലിഫ്ഹൗസില്‍ നടന്ന
തിരു: ഇടത് സമരം രൂക്ഷമായതോടെ സെക്രട്ടറിയേറ്റ് രണ്ടുദിവസത്തേക്ക് സെക്രട്ടറിയേറ്റ് അടച്ചിടാന്‍ യുഡിഎഫ് അടിയന്തിര യോഗം തീരുമാനിച്ചു. ക്ലിഫ്ഹൗസില്‍ നടന്ന അവെയ്‌ലബിള്‍ യുഡിഎഫ് യോഗത്തില്‍ കോരള കോണ്‍ഗ്രസും ജെഎസ്എസ്സും ഒഴികെയുള്ള എല്ലാ ഘടക കക്ഷികളും പങ്കെടുത്തു.
ഈ രണ്ട് ദിവസം കഴിഞ്ഞാല്‍ സ്വാതന്ത്ര്യദിനമാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് ജനാധിപത്യ ലോകത്ത് വലിയൊരു സ്ഥാനമുള്ളതിനാല്‍ സെക്രട്ടറിയേറ്റിന് തൊട്ടടുത്തുള്ള ഗ്രൗണ്ടില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് തടസമുണ്ടാകാനിടയില്ലെന്നാണ് സൂചന.

ആദ്യ റൗണ്ടില്‍ കേന്ദ്രസേനയെ ഇറക്കുമെന്നുള്ള ഭീഷണിപ്പെടുത്തല്‍ സര്‍ക്കാറിന് തിരിച്ചടിയാണ് സമ്മാനിച്ചത്. പട്ടാളമിറങ്ങുമെന്ന വാര്‍ത്ത ഇടതുപക്ഷ അണികളില്‍ സമരത്തില്‍ പങ്കെടുക്കാന്‍ കനത്ത ആവേശമാണ് ഉണ്ടാക്കിയത്. ഇത് സമരത്തിന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുകയും ചെയ്തു.
ഏതായാലും ഈ അവധി നല്‍കല്‍ സര്‍ക്കാറിന് ക്ഷീണം തന്നെയാണെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.