HIGHLIGHTS : തിരു: ആര്‍ഡിഎക്‌സുമായി ഒരാള്‍ കേരളത്തില്‍ എത്തിയതായി സൂചന.

തിരു: ആര്‍ഡിഎക്‌സുമായി ഒരാള്‍ കേരളത്തില്‍ എത്തിയതായി സൂചന. ഹരിയാനയില്‍ നിന്നുള്ള ആളാണ് ആര്‍ഡിഎക്‌സുമായ കേരളത്തിലെത്തിയിരി്ക്കുന്നതെന്നാണ് ഇന്റലിജന്‍സിന് കിട്ടിയിട്ടുള്ള വിവരം. സംഭത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ജാഗ്രത ശക്തമാക്കി. ഒന്നരകിലോ ആര്‍ഡിഎക്‌സുമായണ് ഇയാള്‍ എത്തിയിരിക്കുന്നതെന്നാണ് ഇന്റലിജന്‍സിന് കിട്ടിയിട്ടുള്ള സൂചന.
ഇന്ന്‌ലെ രാത്രിയാണ് ഇയാള്‍ ട്രെയിന്‍ മാര്‍ഗം കേരളത്തിലെത്തിയത് എന്നാണ് സൂചന. കേരളത്തിലെ റെയില്‍വേസ്‌റ്റേഷനിലും ബസ്റ്റാന്റുകളിലും സുരക്ഷ ശ്ക്തമാക്കിയിട്ടുണ്ട്്. അന്യസംസ്ഥാന തൊഴിലാളികളടക്കം താമസിക്കുന്ന സംസ്ഥാനത്തെ ലോഡ്ജുകളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. അന്യസംസ്ഥാനത്തിനിന്നുള്ളവര്‍ പ്രധാനമായും കേരളത്തിലേക്കെത്തുന്നത് ട്രെയിന്‍ മാര്‍ഗമായതിനാല്‍ കേരളത്തിലെത്തുന്ന എല്ലാ ട്രെയിനുകളിലും കര്‍ശന പരിശോധനയാണ് നടത്തുന്നത്.
അസ്വാഭാവികമായി എന്തെങ്കിലും കണ്ടാല്‍ ഹൊതുജനങ്ങളോടും ജനപ്രതിനിധിഅടക്കുമള്ളവരോടും വിവരം അറിയിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.