ആയുധങ്ങള്‍ കൈവശം വെയ്‌ക്കുന്നത്‌ നിരോധിച്ചു : തോക്കുകള്‍ പൊലീസ്‌ കസ്റ്റഡിയില്‍ നല്‍കണം

മലപ്പുറം:തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോക്ക്‌ അടക്കമുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്‍ അറിയിച്ചു. ലൈസന്‍സുള്ള തോക്കുകള്‍ക്കും നിരോധനമുണ്ട്‌. അതിനാല്‍ ഇതുവരെ തോക്കുകള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ സറണ്ടര്‍ ചെയ്യണം. ദേശസാത്‌കൃത-ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍ക്ക്‌ പണം

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  

മലപ്പുറം:തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ച സാഹചര്യത്തില്‍ തോക്ക്‌ അടക്കമുള്ള ആയുധങ്ങള്‍ കൈവശം വെക്കുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചതായി ജില്ലാ കലക്‌ടര്‍ ടി.ഭാസ്‌കരന്‍ അറിയിച്ചു. ലൈസന്‍സുള്ള തോക്കുകള്‍ക്കും നിരോധനമുണ്ട്‌. അതിനാല്‍ ഇതുവരെ തോക്കുകള്‍ സറണ്ടര്‍ ചെയ്യാത്തവര്‍ സറണ്ടര്‍ ചെയ്യണം. ദേശസാത്‌കൃത-ഷെഡ്യൂള്‍ഡ്‌ ബാങ്കുകള്‍ക്ക്‌ പണം കൊണ്ടുപോകുന്ന അവസരങ്ങളില്‍ ആയുധം ഉപയോഗിക്കാം. എന്നാല്‍ ഇത്‌ തൊട്ടടുത്ത പൊലീസ്‌ സ്റ്റേഷനില്‍ രേഖാമൂലം അറിയിക്കണം.
തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ ക്രമസമാധാനം പാലിക്കുന്നതില്‍ ബന്ധപ്പെട്ടവര്‍ സഹകരിക്കണമെന്ന്‌ ജില്ലാ കലക്‌ടര്‍ അഭ്യര്‍ഥിച്ചു. ജില്ലയില്‍ ലൈസന്‍സുള്ള 807 തോക്കുകളില്‍ 779 എണ്ണം പൊലീസ്‌ കസ്റ്റഡിയിലെടുത്തിട്ടുണ്ട്‌. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അക്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണിത്‌. കസ്റ്റഡിയിലെടുത്ത തോക്കുകള്‍ മലപ്പുറം എ.ആര്‍. കാംപില്‍ ഇലക്ഷന്‍ പ്രക്രിയകള്‍ പൂര്‍ത്തിയാകുന്നത്‌ വരെ സൂക്ഷിക്കും. ഫലപ്രഖ്യാപനത്തിനു ശേഷം ഉടമസ്ഥര്‍ക്ക്‌ തിരികെ നല്‍കും.

വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Share news
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •  
 •