ആപ്പിള്‍ ഐപാഡ് വെറും 26,990 രുപയ്ക്ക്!!

ന്യൂഡല്‍ഹി: ഇന്‍ന്ത്യന്‍ ആപ്പിള്‍ ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. ഇന്ത്യയിലെ വ്യത്യസ്ത ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ ‘ഐപാഡി” ന്റെ മിനി പതിപ്പ് വില്‍പ്പനക്കെത്തിയിരിക്കുന്നു. ‘ഐ പാഡി” ന്റെ ഈ ചെറുപതിപ്പ് മൂന്ന് വെര്‍ഷനുകളില്‍ (10 GB, 32 GB, 64 GB) ലഭ്യമാണ്. വില യഥാക്രമം 26,990 രൂപ, 34,990 രൂപ, 43,490 രൂപ എന്നിങ്ങനെയാണ്.

എന്നാല്‍ ഇന്‍ന്ത്യയില്‍ ഔദ്യോഗികമായി ‘ഐപാഡ് മിനി” എന്ന് വില്‍പ്പനക്കെത്തു മെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

ഐപാഡിന്റെ മുന്‍പതിപ്പിനെ അപേക്ഷിച്ച് ചെറുതായ ‘മിനി’ ‘ യുടെ സ്‌ക്രീന്‍ വലിപ്പം 7.9 ഇഞ്ചാണ്. മാര്‍ക്കറ്റില്‍ ലഭ്യമായ മറ്റു ചെറു ടാബ്‌ലറ്റുകളുടെ വലിപ്പം 7 ഇഞ്ചാണ് (ആമസോണിന്റെ ‘ഫയര്‍’, സാംസങ്ങിന്റെ ‘ഗാലക്‌സി’-2′ , ഗൂഗിളിന്റെ ‘നെക്‌സസ്’ തുടങ്ങിയവ). ആപ്പിളിന്റെ ‘ഐപാഡി” ന്റെ (റഗുലര്‍), സ്‌ക്രീന്‍ വലിപ്പം 9-7 ഇഞ്ചുമാണ്.

പുതിയ ഐപാഡ് മിനി മുന്‍ പതിപ്പിനേക്കാള്‍ 23 ശതമാനം കനം കുറഞ്ഞതും 53 ശതമാനം ഭാരം കുറഞ്ഞതുമാണ് ‘ഫേസ് ടൈം എച്ച് ഡി”, ‘ഐ സൈറ്റ്’ ക്യാമറകള്‍ ഉള്ള ഐപാഡ് മിനിയുടെ ബാറ്ററി 10 മണിക്കൂര്‍ തുടര്‍ച്ചയായി പ്രവര്‍ത്തിക്കുവാന്‍ കെല്‍പുള്ളതാണെന്നും കമ്പനി അവകാശപ്പെടുന്നു.’ഐപാഡ് മിനി” യുടെ കനം 7.2 എംഎം ഭാരവും 0.68 പൗണ്ടും ആണ്. ഇരട്ട കോര്‍ ‘A5’ ചിപ്പില്‍ പ്രവര്‍ത്തിക്കുന്ന ‘ ഐപാഡ് മിനി” ദ്രുതഗതിയിലുള്ള ഗ്രാഫിക്‌സും മള്‍ട്ടി ടച്ച് അനുഭവവും തുടരുന്നു. ‘ഫേസ് ടൈം എച്ച് ഡി” മുന്‍ക്യാമറയും 5 മെഗാപിക്‌സല്‍ ‘ഐ സൈറ്റ്’ പിന്‍ ക്യാമറയും വീഡിയോ റിക്കോര്‍ഡിംഗിന് പൂര്‍ണ്ണ 1080 PHD സൗകര്യവും ഐപാഡ് മിനിയില്‍ ലഭ്യമാണ്.

Related Articles