HIGHLIGHTS : അരീക്കോട് : കുനിയിലെ സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കറിനേയും
അരീക്കോട് : കുനിയിലെ സഹോദരങ്ങളായ കൊളക്കാടന്‍ അബൂബക്കറിനേയും ,കൊളക്കാടന്‍ ആസാദിനേയും കൊലപ്പെടുത്തിയ കേസില്‍ രണ്ട്പേര് കൂടി അറസ്റ്റിലായി. കുനിയില്‍ സ്വദേശികളായ ഇരുമാം കടവത്ത് യാസികര്(26), കോലോത്തും തൊടി നിയാസ് (21) എന്നിവരാണ് അറസ്റ്റിലായത്. ഇവരെ മഞ്ചേരി കോടതി ജൂലൈ നാല് വരെ റിമാന്റ് ചെയ്തു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കൊലക്കുപയോഗിച്ച ആയുധങ്ങള്‍ വാങ്ങാന്‍ മുമ്പ് കൊല്ലപ്പെട്ട അത്തീഖ് റഹ്മാന്റെ സഹോദരങ്ങളെ സഹായിച്ചയാളാണ് യാസിര്‍. വയനാട്ടില്‍ നിന്നാണ് ആയുധങ്ങള്‍ ശേഖരിച്ചത്.

ആസാദിന്റെയും അബൂബക്കറിന്റെയും നീക്കങ്ങള്‍ നിരീക്ഷിച്ച് ഫോണിലൂടെ കൊലയാളികളെ വിവരമറിയിച്ചയാളാണ് നിയാസ്. ഇനി പിടിയിലാകാനുള്ളവര്‍ വിദേശത്തേക്ക് കടന്നതായി സൂചനയുണ്ട്. റിമാവന്റിലുള്ള പ്രതികളെ വ്യാഴാഴ്ച തിരിച്ചറിയല്‍ പരേഡ് നടതതും.