HIGHLIGHTS : ദില്ലി : അസാം കലാപത്തിന്റെ തുടര്‍ച്ചയായി തങ്ങളുടെ
ദില്ലി : അസാം കലാപത്തിന്റെ തുടര്‍ച്ചയായി തങ്ങളുടെ നേരെയും ആക്രമണമുണ്ടാകുമെന്ന ഭയത്താല്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ദക്ഷിണേന്ത്യന്‍ നഗരങ്ങളില്‍ നിന്ന് കൂട്ട പാലായനം നടത്തുന്നു.
ഏറെ അഭ്യൂഹങ്ങള്‍ പരന്ന ബാംഗ്ലൂരില്‍ നിന്ന് മാത്രം ഏഴായിരം റെയില്‍വേ ടിക്കറ്റാണ് ഗോഹത്തി ഭാഗത്തേക്ക് വിറ്റ് പോയത്. രണ്ട് സ്‌പെഷല്‍ ട്രെയ്‌നുകളും നിലവിലുള്ള ഗോഹട്ടി എക്‌സ്പ്രസ്‌ന് ബോഗി കൂട്ടിയുമാണ് ഇന്നലെ ആളുകളെ നാട്ടിലേക്ക് മടക്കിയത്.
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ഭയാശങ്കകള്‍ വേണ്ട എന്ന് ആവര്‍ത്തിച്ച് പറയുമ്പോഴും ഇവര്‍ കടുത്ത ഭീതിയിലാണ്. ഇന്നലെ വിദ്യാര്‍ത്ഥികളും പ്രൊഫഷണല്‍സുമുള്‍പ്പെടെ ഉള്ളവരും നാട്ടിലേക്ക് മടങ്ങി.
ബാംഗ്ലൂരിന് പുറമെ ഇപ്പോള്‍ മൈസൂരില്‍ നിന്നും, ഹൈദരബാദില്‍ നിന്ന് ഉള്ളവരും നാട്ടിലേക്ക് മടങ്ങുന്ന റിപ്പോര്‍ട്ടുകളാണ് വന്നുകൊണ്ടിരിക്കുന്നത്്.
മൈസൂരില്‍ ഇന്നലെ ടിബറ്റന്‍ യുവാവിന് കുത്തേറ്റ സംഭവമുണ്ടായതോടെയാണ് മൈസൂരിലും ഈ അവസ്ഥയുണ്ടായത്.