അപകടത്തില്‍ പരിക്കറ്റ മധ്യവയസ്‌കന്‍ മരിച്ചു

തിരൂരങ്ങാടി: അപകടത്തില്‍ പരിക്കറ്റ മധ്യവയസ്‌കന്‍ മരിച്ചു. കരുമ്പില്‍ നടുത്തൊടി മണക്കടവന്‍ ഹൈദ്രോസ് ഹാജി (53) യാണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് കരുമ്പില്‍ വെച്ചായിരുന്നു അപകടം. കക്കാട് നിന്നും കരുമ്പിലേക്ക് ബൈക്കില്‍ വരുന്നതിനിടെ എതിരെ വന്ന കാറിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കല്‍ അല്‍മാസ് ഹോസ്പിറ്റലില്‍ ചികില്‍സയിലായിരുന്നു. രാവിലെ ആറ് മണിയോടെയാണ് മരിച്ചത്.

സജീവ മുസ്ലിംലീഗ് പ്രവര്‍ത്തകനായിരുന്നു.
ഭാര്യ- ആയിഷ. മക്കള്‍- അബ്ദുല്‍ റഷീദ്, ഷാഹിദ, സലീന, സീനത്ത്, നുസ്‌റത്ത്.
മരുമക്കള്‍- റഷീദ തെന്നല, അബു കരുമ്പില്‍, സമദ് കുണ്ടൂര്‍, മുനീര്‍ തിരൂരങ്ങാടി, സാജിദ് മണ്ണില്‍പിലാക്കല്‍.

Share news
error: Content is protected !!
Scroll to Top