HIGHLIGHTS : ദില്ലി: വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ത്ര മോദിയെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേ...

ദില്ലി: വരുന്ന ലോക സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ത്ര മോദിയെ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നേതാവ് എല്‍കെ അദ്ധ്വാനിയുടെ വിയോജിപ്പിനെ മറി കടന്നാണ് നേതൃത്വത്തിന്റെ ഈ തീരുമാനം.
ബുനാഴ്ച പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജ്‌നാഥ് സിങ് അദ്ധ്വാനിയുടെ വസതിയിലെത്തി മോദിയുടെ പ്രധനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ചര്‍ച്ച നടത്തിയിരുന്നു. ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്നതെന്ന് രാജ്‌നാഥ് സിങ് പറഞ്ഞിരുന്നു. അതേ സമയം ഈ പ്രശ്‌നത്തില്‍ ബിജെപിയുടെ വിവിധ നേതാക്കള്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളും പരാജയപെടുകയായിരുന്നു.
സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ക്ക് മുമ്പു തന്നെ പ്രഖ്യാപനം വന്നാല്‍ അത് കോണ്‍ഗ്രസ്സിനെ സഹായിക്കുന്നതിന് തുല്ല്യമാകുമെന്നാണ് അദ്ധ്വാനിയുടെ വാദം. സുഷമാ സ്വരാജിന്റെയും മുരളി മനോഹര്‍ ജോഷിയുടെയും പിന്തുണ അദ്ധ്വാനിക്കുണ്ട്.
അതേ സമയം ഈ എതിര്‍പ്പുകളെ മറികടന്നാണ് ബിജെപി തീരുമാനമെടുക്കുമെന്നാണ് സൂചന. കൂടാതെ മോധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഉടന്‍ തീരുമാനമെടുക്കണമെന്ന ആര്‍എസ്എസ് നിലപാടും ബിജെപിക്ക് തലവേദനയായിരിക്കുകയാണ്.