HIGHLIGHTS : താനൂര്‍ : അംഗന്‍വാടി അധ്യാപികയായ യുവതിയെ
താനൂര്‍ : അംഗന്‍വാടി അധ്യാപികയായ യുവതിയെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഒഴൂര്‍ കോടിയേരിപ്പടി അറമുഖന്റെ മകള്‍ അഖില(21) ആണ് മരിച്ചത്.
ഇന്നലെ രാത്രി വീട്ടുകാര്‍ ഭക്ഷണം കഴിക്കാന്‍ വിളിച്ചപ്പോള്‍ കാണാതായതിനെ തുടര്‍ന്ന് മുറിയിലെത്തിയപ്പോഴാണ് ഇവര്‍ മരണപ്പെട്ടതറിഞ്ഞത്. താനൂരില്‍ അംഗന്‍വാടി അധ്യാപികയായി ജോലിചെയ്ത് വരികയായിരുന്നു.


താനൂര്‍പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.