Section

malabari-logo-mobile

കാടിനുള്ളില്‍ മീന്‍പിടിക്കാന്‍ പോയയാള്‍ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടു

HIGHLIGHTS : A man who went fishing in the forest was killed by a wild elephant

പത്തനംതിട്ട: കാട്ടാന ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടു. ഏഴാംതല സ്വദേശി ദിലീപാണ് കൊല്ലപ്പെട്ടത്. പത്തനംതിട്ട ഏഴാം തലയില്‍ വനത്തിനുള്ളില്‍ വെച്ചാണ് സംഭവമുണ്ടായത്. കാടിനുള്ളിലെ പുഴയില്‍ സുഹൃത്തിനൊപ്പം മീന്‍ പിടിക്കാന്‍ പോയ സമയത്താണ് ആനക്കൂട്ടം ആക്രമിച്ചത്. ദിലീപിനെ കാട്ടാനക്കൂട്ടം ആക്രമിച്ചു എന്നാണ് സുഹൃത്ത് ഓമനക്കുട്ടന്‍ വെളിപ്പെടുത്തിയത്.

ഇന്നലെ കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെടുന്ന രണ്ടാമത്ത സംഭവമാണ്. നീലഗിരി ദേവാലയില്‍ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ചിരുന്നു. നീര്‍മട്ടം സ്വദേശി ഹനീഫ (45) ആണ് മരിച്ചത്. ദേവഗിരി എസ്റ്റേറ്റിന് സമീപത്ത് വച്ചാണ് കാട്ടാന ആക്രമണമുണ്ടായത്. പരിസര പ്രദേശങ്ങളില്‍ വിറക് ശേഖരിച്ചുകൊണ്ടിരിക്കുന്നതിനിടെ ആണ് അപ്രതീക്ഷിതമായി കാട്ടാനയുടെ ആക്രമണം.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!