ഹലാല്‍ ബോര്‍ഡ് വേണ്ട…സംഘപരിവാര്‍ ശ്രമിക്കുന്നത് ആസൂത്രിത കലാപത്തിന് എഎന്‍ ഷംസീര്‍ എംഎല്‍എ

HIGHLIGHTS : കണ്ണൂര്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്ന അപക്വമതികളെ മതനേതൃത്വം തിരുത്തണമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. മുസ്ലീം മത നേതാക്കള്‍ സംഘപരിവവാറിന്റെ കയ്യില്‍ വടികൊ...

കണ്ണൂര്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്ന അപക്വമതികളെ മതനേതൃത്വം തിരുത്തണമെന്ന് എഎന്‍ ഷംസീര്‍ എംഎല്‍എ. മുസ്ലീം മത നേതാക്കള്‍ സംഘപരിവവാറിന്റെ കയ്യില്‍ വടികൊടുക്കരുതെന്നും, ആസൂത്രിത കലാപത്തിനാണ് സംഘപരിവാര്‍ ശ്രമിക്കുന്നതെന്നും ഷംസീര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം ഹോട്ടലുകളില്‍ ഹലാല്‍ ബോര്‍ഡ് വെക്കുന്നതിനെതിരെ യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും പ്രതികരിച്ചിരുന്നു. ഇത്തരം ബോര്‍ഡുകള്‍ സംഘപരിവാറിന് പ്രകോപനം സൃഷ്ടിക്കാന്‍ കാരണമാകുമെന്നും ഭക്ഷണം ആവിശ്യമുള്ളവര്‍ അത് ചോദിച്ച് വാങ്ങുകയാണ് നല്ലതെന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടിരുന്നു. ഭക്ഷണത്തിന്റെ പേരില്‍ കേരളത്തെ വിഭജിക്കാനുള്ള ശ്രമമാമ് സംഘപരിവാര്‍ നടത്തുന്നതെന്നായിരുന്നു ഹസ്സന്‍ പറഞ്ഞത്.

ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സട്രീറ്റ് നടത്തിയത്.

English Summary :

MORE IN

error: Content is protected !!