ആന്ധ്രാപ്രദേശിലെ പടക്ക നിർമ്മാണ ശാലയിൽ വൻ സ്‌ഫോടനം; 18 പേർ മരിച്ചു

വിജയവാഡ: ആന്ധ്രപ്രദേശിലെ കാക്കിനാഡ ജില്ലയിൽ പടക്കനിർമ്മാണശാലയിൽ വൻ തീപിടുത്തം. 18 പേർക്ക് ദാരുണാന്ത്യം. നിരവധി പേർക്ക് പൊള്ളലേറ്റു.കാക്കിനട ജില്ലയിലെ വെറ്റ്‌ലപാലം ഗ്രാമത്തിലെ സൂര്യശ്രീ പടക്കശാലയിൽ ഇന്ന് ഉച്ചയ്‌ക്കാണ് സ്‌ഫോടനം നടന്നത്. സ്‌ഫോടനം. ഗുരുതരമായി പരിക്കേറ്റ 8 പേരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി.

മരിച്ചവർ കൂടുതലും സ്‌ത്രീകളാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. പടക്ക നിർമ്മാണ ശാലയിൽ തൊഴിലാളികൾ പടക്കങ്ങൾ നിർമ്മിക്കുന്നതിനിടെയാണ് സ്‌ഫോടനം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു.

വിവരം ലഭിച്ചയുടനെ പൊലീസും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. പടക്ക നിർമ്മാണ ശാലയിൽ ഇപ്പോഴും സ്ഫോടനങ്ങൾ തുടരുകയാണെന്നാണ് വിവരം. നിർമ്മാണ ശാലയിൽ ഇനിയും നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും റിപ്പോർട്ടുണ്ട്. വൻ ദുരന്തത്തിൽ ചില മൃതദേഹങ്ങൾ വയലുകളിലേക്ക് ചിതറിവീണു.

error: Content is protected !!
Scroll to Top