‘എ’ പടം കാണിച്ചതിന് അമൃതാ ടിവിക്ക് താക്കീത്

മുംബൈ : മലയാളത്തിലെ പ്രമുഖ ചാനലായ അമൃതാ ടിവിക്ക് എ സര്‍ട്ടിഫിക്കറ്റുള്ള സിനിമ പ്രക്ഷേപണം ചെയ്തതിന് താക്കീത്. കേന്ദ്ര പ്രക്ഷേപണ മന്ത്രാലയമാണ് ചാനലിനെ താക്കീത് ചെയ്തിരിക്കുന്നത്.

2012 ജൂണില്‍ ദ ഡോണ്‍ എന്ന ചിത്രം പ്രദര്‍ശിപ്പിച്ചതാണ് ചാനലിനെതിരെ നടപടി. 1995 ലെ കേബിള്‍ ടെലിവിഷന്‍ നെറ്റ്‌വര്‍ക്ക് റെഗുലേഷന്‍ നിയമത്തിലെ നിബന്ധനകള്‍ ലംഘിച്ചുവെന്നതിനാണ് മന്ത്രാലയത്തിന്റെ നടപടി. ഇക്കാര്യങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ പ്രക്ഷേപണം നിര്‍ത്തി വെക്കുന്നതടക്കമുള്ള നടപടികള്‍ കൈകൊള്ളുമെന്ന് ചാനലിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

 

കടപ്പാട്:  televisionpost.com