Section

malabari-logo-mobile

ഗ്രാമത്തിലെ മരം മുറിക്കുന്നത് എതിര്‍ത്ത സ്ത്രീയെ വെട്ടിക്കൊന്നു

HIGHLIGHTS : ലക്‌നൗ: ഗ്രാമത്തിലെ മരം മുറിക്കുന്നത് എതിര്‍ത്ത സ്ത്രീയെ വെട്ടിക്കൊന്നു. ലക്‌നൗവിലെ നൗലി ഗ്രാമത്തിലാണ് സംഭവം. മരങ്ങള്‍ അനധികൃതമായി മുറിക്കുന്നത് എത...

ലക്‌നൗ: ഗ്രാമത്തിലെ മരം മുറിക്കുന്നത് എതിര്‍ത്ത സ്ത്രീയെ വെട്ടിക്കൊന്നു. ലക്‌നൗവിലെ നൗലി ഗ്രാമത്തിലാണ് സംഭവം. മരങ്ങള്‍ അനധികൃതമായി മുറിക്കുന്നത് എതിര്‍ത്ത ബെല ദേവി(58) നെയാണ് ക്രൂരമായി വെട്ടിക്കൊലപ്പെടുത്തിയത്.

മരങ്ങള്‍ അനധികൃതമായി വെട്ടിമാറ്റുന്നതിനെതിരെ ബെല ദേവി ശക്തമായ എതിര്‍പ്പുമായി മുന്നോട്ടു വന്നിരുന്നു. പ്രദേശിക നേതാക്കന്‍മാരുടെ ഒത്താശയോടെ നടന്ന ഈ മരം മുറിക്കലിനെതിരെ പരാതിയുമായി മുന്നോട്ടുപോകാന്‍ തയ്യാറായിരിക്കെയാണ് ഇവരെ വെട്ടിക്കൊലപ്പെടുത്തിയത്.

sameeksha-malabarinews

അതെസമയം സംഭവത്തിലെ പ്രതികള്‍ ഒളിവിലാണെന്നും പ്രതികള്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!