ഇന്ധനവുമായെത്തിയ ടാങ്കറിന് തീപിടിച്ചു; ഒഴിവായത് വന്‍ ദുരന്തം

കോട്ടയം: ഇന്ധനവുമായെത്തിയ ടാങ്കര്‍ ട്രെയിനിന് തീപിടിച്ചു. തീ ആളിപ്പടരാതിരുന്നതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. തിരുവനന്തപുരത്തേക്ക് പെട്രോളും ഡീസലും മണ്ണെണ്ണയുമായി പോവുകയായിരുന്ന ചരക്കുവണ്ടിക്കാണ് തീ പിടിച്ചത്.

ടാങ്കറില്‍ നിന്ന് പുറത്തേക്ക് വന്ന ഇന്ധനത്തിനാണ് തീപിടിച്ചത്. വൈദ്യുതിലൈനില്‍ നിന്ന് തീപ്പൊരി പടര്‍ന്നാണ് തീ പിടിച്ചതെന്നാണ് പ്രാഥമിക നിഗമനം.

കോട്ടയം-ചങ്ങനാശ്ശേരി റൂട്ടില്‍ മുട്ടമ്പലം റെയില്‍ ക്രോസിന് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്.