സഹോദരിയെ ഗള്‍ഫില്‍ കൊണ്ടുപോയി പീഡിപ്പിച്ച യുവാവ്‌ പിടിയില്‍

വളാഞ്ചേരി: സഹോദരിയെ ജോലി വാഗ്‌ദാനം നല്‍കി ഗള്‍ഫില്‍ കൊണ്ടപോയി പീഡിപ്പിച്ച യുവാവ്‌ വളാഞ്ചേരി പോലീസിന്റെ പിടിയിലായി. പട്ടാമ്പി കൈപ്പുറം സ്വദേശി മുഹമ്മദ്‌ സിയാഖ്‌(28) ആണ്‌ പിടിയിലയത്‌. മുഹമ്മദ്‌ സിയാഖിന്റെ രണ്ടാനമ്മയുടെ മകളെ 2014 ലാണ്‌ വിദേശത്തേക്ക്‌ കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്‌.

പെണ്‍കുട്ടിയെ ഇയാള്‍ താമസിക്കുന്ന സ്ഥലത്ത്‌ ബന്ദിയാക്കി വെച്ചിരിക്കുകയായിരുന്നു. തൊട്ടടുത്ത മുറിയില്‍ താമസിക്കുന്നരാണ്‌ വിവരമറിഞ്ഞതിനെ തുടര്‍ന്ന്‌ പെണ്‍കുട്ടിയെ നാട്ടിലേക്ക്‌ രക്ഷപ്പെടാന്‍ സഹായിച്ചത്‌. നാട്ടിലെത്തിയ പെണ്‍കുട്ടി സഹോദരന്‍ തന്നെ പീഡിപ്പിച്ചതായി പോലീസില്‍ പരാതിനല്‍കി. സെക്‌സ്‌ റാക്കറ്റിന്‌ കൈമാറനാണ്‌ ഇയാള്‍ തന്ത്രപരമായി പെണ്‍കുട്ടിയെ കൊണ്ടുപോയത്‌. നിരവധി പേര്‍ക്ക്‌ ഇയാള്‍ പെണ്‍കുട്ടിയെ കാഴ്‌ചവെച്ചതായും പോലീസ്‌ പറഞ്ഞു.

സിഐ സിപി സുലൈമാന്‍, എഎസ്‌ഐ സിപി ഇഖ്‌ബാല്‍, അബ്ദുള്‍ അസീസ്‌, സീനിയര്‍ സിപിഒ എ ജയശങ്കര്‍, സിപിഒ പി വി സുനില്‍ദേവ്‌, ഷറഫുദ്ധീന്‍ എന്നിവരാണ്‌ പ്രതിയെ പിടികൂടിയത്‌. തിരൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ്‌ ചെയ്‌തു.