തിരൂരില്‍ തമിഴ്‌ യുവതിയെ യുവാവ്‌ കത്തിക്കൊണ്ട്‌ വെട്ടി

Story dated:Wednesday July 6th, 2016,12 10:pm
sameeksha sameeksha

തിരൂര്‍: ബസ്റ്റാന്‍ഡ്‌ പരിസരത്ത്‌ തമിഴ്‌ യുവതിയെ യുവാവ്‌ കത്തികൊണ്ട്‌ വെട്ടി. കഴുത്തിനു മുറിവേറ്റ തമിഴ്‌നാട്‌ കടലൂര്‍ മാനിമാട്‌ സ്വദേശിനി പഴനിയമ്മാളിനെ (40) കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്‌ച രാവിലെ ആറരയോടെയാണ്‌ സംഭവം. അക്രമശേഷം തമിഴ്‌ യുവാവ്‌ രക്ഷപ്പെട്ടു. കോട്ട്‌ സ്‌കൂളിന്‌ സമീപത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന യുവതി ജോലിക്കു പോകാന്‍ ബസ്‌റ്റാന്റ്‌ില്‍ എത്തിയപ്പോഴായിരുന്നു ആക്രമണം.

യുവതിയെ നാട്ടുകാരാണ്‌ ജില്ലാ ആശുപത്രിയില്‍ എത്തിച്ചത്‌. പരിക്ക്‌ ഗുരുതരമായതിനാല്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജിലേക്ക്‌ മാറ്റി. യുവതി അപകട നില തരണം ചെയതു.