തിരുര്‍ ബസ്റ്റാന്റ്‌ നവീകരണം;വെല്‍ഫെയര്‍ പാര്‍ട്ടി മാര്‍ച്ച്‌ പോലീസ്‌ തടഞ്ഞു.

welfare party march 1 copyതിരൂര്‍: മുന്‍സിപ്പല്‍ ബസ്റ്റാന്റ്‌ നവീകരണവുമായി ബന്ധപ്പെട്ട്‌ നഗരസഭ പുലര്‍ത്തുന്ന കടുത്ത ജനദ്രോഹത്തില്‍ പ്രതിഷേധിച്ച്‌ വെല്‍ഫെയര്‍പാര്‍ട്ടി മുന്‍സിപ്പല്‍ കമ്മി സംഘടിപ്പിച്ച മാര്‍ച്ചില്‍ ഉന്തും തള്ളും. മുന്‍സിപ്പാലിറ്റി ഓഫീസിലേക്ക്‌ നടത്തിയ മാര്‍ച്ച്‌ പ്രവേശന കവാടത്തില്‍ പോലീസ്‌ തടഞ്ഞു. നിരുത്തരവാദിത്വപരമായി നിരന്തര വാഗ്‌ദാന ലംഘനം നടത്തുകയാണ്‌ നഗരസഭയെന്ന്‌ സമരക്കാര്‍ ആരോപിച്ചു. പ്രവൃത്തി ആരംഭിച്ചതുതന്നെ ജനങ്ങളെയും, വ്യാപാരികളെയും ദ്രോഹിക്കുന്ന വിധത്തില്‍ റംസാന്‍മാസം തെരഞ്ഞെടുത്തതും പെരുന്നാളിന്‌ തുറന്നു കൊടുക്കുമെന്ന്‌ പറഞ്ഞ്‌ അനുവദിച്ച 45 ദിവസം കഴിഞ്ഞിട്ടും ഈ ഓണതിതന്‌ മുമ്പ്‌ തുറക്കുമെന്ന്‌ പറഞ്ഞ്‌ ജനങ്ങളെ വഞ്ചിക്കുന്ന നിലപാടാണ്‌ നഗരസഭ അധികൃതര്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

മാര്‍ച്ച്‌ മണ്ഡലം പ്രസിഡന്റ്‌ ഗണേശ്‌ വടേരി ഉദ്‌ഘാടനം ചെയ്‌തു. മുന്‍സിപ്പല്‍ പ്രസിഡന്റ്‌ അമീന്‍ അന്നാര അദ്ധ്യക്ഷനായി. റിംഗ്‌റോഡ്‌ പരിസരത്തുനിന്ന്‌ ആരംഭിച്ച മാര്‍ച്ചില്‍ സ്‌ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്തു. കെ കെ മുജീബ്‌ റഹ്മാന്‍, ശോഭ തിരൂര്‍, റഫീന മുത്തൂര്‍, കോയക്കുട്ടി പി കെ , മജീദ്‌ മാടമ്പാട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി. ഷമീര്‍ കോട്ട്‌ സ്വാഗതവും പരമേശ്വരന്‍ ഏഴൂര്‍ നന്ദിയും പറഞ്ഞു.