തിരൂരങ്ങാടിയില്‍ സ്‌കൂളുകളുടെ കംപ്യൂട്ടവത്‌ക്കരണത്തിന്‌ 34 ലക്ഷം

Untitled-1 copyതിരൂരങ്ങാടി:തിരൂരങ്ങാടി നിയോജകമണ്‌ഡലത്തിലെ വിവിധ സര്‍ക്കാര്‍-എയ്‌ഡഡ്‌ സ്‌കൂളുകളുടെ കംപ്യൂട്ടര്‍വത്‌ക്കരണത്തിന്‌ 34 ലക്ഷം അനുവദിച്ചതായി നിയോജകമണ്‌ഡലം എം.എല്‍.എ. കൂടിയായ വിദ്യാഭ്യാസ വകുപ്പുമന്ത്രി പി.കെ. അബ്‌ദുറബ്ബ്‌ അറിയിച്ചു. എം.എല്‍.എ.യുടെ പ്രത്യേക വികസന നിധിയില്‍ നിന്നാണ്‌ തുക അനുവദിച്ചത്‌. നിയോജക മണ്‌ഡലത്തിലെ ഗവ./എയ്‌ഡഡ്‌ സ്‌കൂളുകളില്‍ ഗുണമേന്മയുള്ള വിദ്യാഭ്യാസം ഉറപ്പ്‌ വരുത്തുന്നതിനായി നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായാണ്‌ എം.എല്‍.എ ഫണ്ടില്‍ നിന്നും തുക അനുവദിച്ചത്‌. കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലായി സ്‌കൂളുകളുടെ കംപ്യൂട്ടര്‍വത്‌ക്കരണത്തിന്‌ 25 ലക്ഷം രൂപ എം.എല്‍.എ. ഫണ്ടില്‍ നിന്നും നല്‍കിയിരുന്നു.
തിരൂരങ്ങാടി ഗ്രാമപഞ്ചായത്തിലെ ഓറിയന്റല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ – രണ്ട്‌ ലക്ഷം, പി.എം.എസ്‌.എ. എല്‍.പി. സ്‌കൂള്‍ കാച്ചടി – രണ്ട്‌ ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ തൃക്കുളം – 1.5 ലക്ഷം, ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തിരൂരങ്ങാടി – രണ്ട്‌ ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ ചുള്ളിപ്പാറ – 1.5 ലക്ഷം, തെന്നല ഗ്രാമപഞ്ചായത്തിലെ എ.എം.എല്‍.പി. സ്‌കൂള്‍ തൂമ്പത്തുപറമ്പ്‌ – ഒരു ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ കുണ്ടില്‍പറമ്പ്‌ – ഒരു ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ അറയ്‌ക്കല്‍, പുള്ളിത്തറ – ഒരു ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ പെരുമ്പുഴ – ഒരു ലക്ഷം, എം.എ.എം. യു.പി. സ്‌കൂള്‍, അറയ്‌ക്കല്‍- ഒരു ലക്ഷം, എടരിക്കോട്‌ ഗ്രാമപഞ്ചായത്തിലെ ജി.യു.പി. സ്‌കൂള്‍ ക്ലാരി – ഒരു ലക്ഷം, ജി.എല്‍.പി. സ്‌കൂള്‍ ക്ലാരി, അമ്പലവട്ടം – ഒരു ലക്ഷം, പി.കെ.എം.എം.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എടരിക്കോട്‌ – 2.5 ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ ചെറുശ്ശോല – ഒരു ലക്ഷം, പരപ്പനങ്ങാടി ഗ്രാമപഞ്ചായത്തിലെ എ.എം.യു.പി. സ്‌കൂള്‍ ഉള്ളണം – രണ്ട്‌ ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍, പാലത്തിങ്ങല്‍ – ഒരു ലക്ഷം, എ.എം.എല്‍.പി. സ്‌കൂള്‍ കൊട്ടന്തല – ഒരു ലക്ഷം, നന്നമ്പ്ര ഗ്രാമപഞ്ചായത്തിലെ ജി.എം.യു.പി. സ്‌കൂള്‍, കൊടിഞ്ഞി – 1.5 ലക്ഷം, ജി.എം.എല്‍.പി. സ്‌കൂള്‍ ചെറുമുക്ക്‌ – 1.5 ലക്ഷം, കുണ്ടൂര്‍ നടുവീട്ടില്‍ എ.എം.എല്‍.പി. സ്‌കൂള്‍ – അഞ്ച്‌ ലക്ഷം, പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തിലെ എ.എം.എല്‍.പി. സ്‌കൂള്‍ പെരുമണ്ണ – 1.5 ലക്ഷം, എം.എം.എല്‍.പി. സ്‌കൂള്‍ കോഴിച്ചെന – ഒരു ലക്ഷം എന്നിങ്ങനെയാണ്‌ തുക അനുവദിച്ചത്‌.