താജ്മഹലിനെ ഒഴിവാക്കി ഉത്തര്‍ പ്രദേശ് ടൂറിസം വകുപ്പിന്റെ ബുക്ക്‌ലെറ്റ്

ലഖ്‌നൗ ; ലോകത്തിലെ മഹാത്ഭുതങ്ങളിലൊന്നായ താജ് മഹലിനെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ടൂറിസം ബുക്ക്‌ലെറ്റില്‍ നിന്നും ഒഴിവാക്കി. താജ്മഹല്‍ ഇന്ത്യന്‍ സംസ്‌ക്കാരത്തെ പ്രതിഫലിപ്പിക്കുന്നില്ലെന്ന യുപി മുഖ്യമന്ത്രി ആദിത്യനാഥിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് ടൂറിസം വകുപ്പ് ഈ ബുക്ക്‌ലെറ്റ് പുറത്തിറക്കിയിരിക്കുന്നത്.

ലോകത്തിന്റെ നാനഭാഗത്തുനിന്നും ലക്ഷക്കണക്കിന് സഞ്ചാരികളാണ് ആഗ്രയിലെ ഈ പ്രണയകുടീരം കാണാന്‍ എത്തിച്ചേരുന്നുന്നത്. ഇന്ത്യ ഭരിച്ച മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്റെ ഭരണകാലത്താണ് താജ്മഹല്‍ നിര്‍മ്മിച്ചത്.
വകുപ്പ് തയ്യാറാക്കിയ ബുക്കലെററില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പുരോഹിതനായ ക്ഷേത്രമുള്‍പ്പെടയുള്ള അപ്രധാന കേന്ദ്രങ്ങള്‍ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

photo courtesy : www.bbc.com