സണ്ണിലിയോണിനെ ഇന്ത്യയില്‍ നിന്നും നാടുകടത്തണം; ഹിന്ദു സംഘട

downloadമുന്‍ നീലച്ചിത്ര നടിയും ഇപ്പോള്‍ ബോളിവുഡ് താരവുമായ സണ്ണിലിയോണിനെ ഇന്ത്യയില്‍ നിന്ന് നാടുകടത്തണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു സംഘടനായ ജനജഗൃതി സമിതി രംഗത്ത്. സണ്ണിയുടെ ഏറ്റവും പുതിയ ചിത്രമായ രാഗിണി എംഎംഎസ്2 നിരോധിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

ഈ ചിത്രത്തില്‍ ഹിന്ദു ദൈവമായ ഹനുമാനെ പൂജിച്ച് കൊണ്ടാണ് ചിത്രമ ആരംഭിച്ചിരിക്കുന്നത്. ഇത് ഹിന്ദുവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും അതുകൊണ്ടു തന്നെ ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകളില്‍ പ്രക്ഷോഭമുണ്ടാക്കുമെന്നും സംഘടന മുന്നറിയിപ്പു നല്‍കുന്നു.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്(സിബിഎഫ്‌സി) നല്‍കിയ മെമ്മോറാന്‍ഡത്തിലാണ് എച്ച് ജെ എസ് സണ്ണി ലിയോണിന്റെ ചൂടന്‍ രംഗത്തോടെയുള്ള രാഗിണി എംഎംഎസ് 2 നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്.