ഷാരൂഖിന് ഇന്ന് 48 ാം പിറന്നാള്‍

shahrukh-khan1മുംബൈ : ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ ഷാരൂഖ് ഖാന് ഇന്ന് 48 ാം ജന്മദിനം. കഴിഞ്ഞ ദിവസം ബാന്ദ്രയിലെ ബംഗ്ലാവിന് പുറത്ത് ആരാധകര്‍ പടക്കം പൊട്ടിച്ച് ജന്മദിനം ആഘോഷിച്ചിരുന്നു. ഇതില്‍ സ്‌നേഹമറിയിച്ചുകൊണ്ട് ഷാരൂഖ് ട്വിറ്റര്‍ എക്കൗണ്ടില്‍ ഇങ്ങനെ കുറിച്ചു. കഴിഞ്ഞ ദിവസം എന്റെ വീടിന് പുറത്ത് പടക്കം പൊട്ടിക്കുകയും പോസ്റ്ററുമായി വന്നവര്‍ക്കും നന്ദി. എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നുണ്ടെന്നും ആരാധകര്‍ ബഹളം ഉണ്ടാക്കയതില്‍ അയല്‍ക്കാര്‍ ക്ഷമിക്കണമെന്നും താരം പറഞ്ഞു.

എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ഷാരൂഖ് പത്ര മാധ്യമങ്ങളെയെല്ലാം തന്റെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

1965 ല്‍ ദില്ലിയിലാണ് ഷാരൂഖ് ഖാന്റെ ജനനം.