ഷാര്‍ജയില്‍ ഇന്ത്യക്കാരനായ പതിനൊന്നുകാരന്റെ മൃതദേഹം ഫാനില്‍ തൂങ്ങിയ നിലയില്‍

downloadഷാര്‍ജ: പതിനൊന്നു വയസ്സുള്ള ബാലന്റെ മൃതദേഹം ഷാര്‍ജയിലെ ഇന്‍ഡസ്‌ട്രിയല്‍ ഏരിയയിലെ ക്വാര്‍ട്ടേഴ്‌സില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തി. തൊഴിലാളികള്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സിലാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇന്റസ്‌ട്രിയല്‍ സോണ്‍ 11 ലാണ്‌ സംഭവം

മൃതദേഹം ഫോറന്‍സിക്‌ പരിശോധനകള്‍ക്കായി ആശുപത്രിയിലേക്ക്‌ മാറ്റിയിരിക്കുകയാണ്‌. സംഭവവുമായി ബന്ധപ്പെട്ട്‌ ഇവിടെയുള്ള തൊഴിലാളികളെ പോലീസ്‌ ചോദ്യം ചെയ്‌തുവരികയാണ്‌.

അല്‍ ഇത്തിഹാദാണ്‌ ഈ വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.