ഷാര്‍ജയില്‍ വാഹനാപകടം;കോഴിക്കോട്‌ കണ്ണൂര്‍ സ്വദേശികളായ 3 വിദ്യാര്‍ത്ഥികള്‍ മരിച്ചു

ഷാര്‍ജ: ഷാര്‍ജയിലുണ്ടായ വാഹനാപകടത്തില്‍ മൂന്ന്‌ മലയാളി വദ്യാര്‍ത്ഥികള്‍ മരിച്ചു. കോഴിക്കോട്‌ നാദാപുരം പാറക്കടവ്‌ താനക്കോട്ടൂര്‍ സ്വദേശി അഷറഫിന്റെ മകന്‍ അഷ്‌മിദ്‌(19), കണ്ണൂര്‍ പാനൂര്‍ സ്വദേശി മുസ്‌തഫയുടെ മകന്‍ ഷിഫാം(19), കോഴിക്കോട്‌ ഫറൂഖ്‌ സ്വദേശി മുഹമ്മദ്‌ ഷനൂബ്‌(19) എന്നിവരാണ്‌ മരിച്ചത്‌. ദുബായ്‌ മിഡില്‍ സേക്‌സ്‌ യൂണിവേഴ്‌സിറ്റിയിലെ ബിരുദ വിദ്യാര്‍ത്ഥികളാണ്‌ മരിച്ച മൂന്നു പേരും.

അപകടത്തില്‍ പരിക്കേറ്റ മറ്റ്‌ രണ്ടുപേരെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇന്നലെ രാത്രി പന്ത്രണ്ട്‌ മണിയോടെയാണ്‌ അപകടം സംഭവിച്ച്‌ത്‌. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്‌ പിറകില്‍ മറ്റൊരുവാഹനം വന്നിടിച്ചാണ്‌ അപകടം സംഭവിച്ചത്‌. അഞ്ചുപേരും മദാമിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും മടങ്ങി വരുന്നവഴിയാണ്‌ അപകടത്തില്‍പ്പെട്ടത്‌.