കര്‍ണാടകയില്‍ ബസ്സിന് തീപിടിച്ച് 7 മരണം.

b93c5a52-8ec7-49e6-8bc6-faf40e1de0afwallpaper1ബാംഗ്ലൂര്‍: കര്‍ണാടകയിലെ ഹവേരിയില ബസ്സിന് തീപിടിച്ച് 7 പേര്‍ മരിച്ചു. ബസ് ഡിവൈഡറില്‍ ഇടിച്ച് ഇന്ധന ടാങ്കിന് തീപിടിച്ചാണ് അപകടമുണ്ടായത്. ബസ്സില്‍ 48 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ബാംഗ്ലൂരില്‍ നിന്ന് മുംബൈയ്ക്ക് പോവുകയായിരുന്ന വോള്‍വോ ബസിനാണ് തീ പിടിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. രണ്ടാഴ്ചമുമ്പ് ബാംഗ്ലൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ ബസിന് തീപിടിച്ച് 45 പേര്‍ മരിച്ചിരുന്നു.