തിരൂരങ്ങാടി സ്വദേശി സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

ദമ്മാം: സൗദി ദമ്മാമില്‍ വാഹനാപകടത്തില്‍ മലയാളി മരിച്ചു. മലപ്പുറം തിരൂരങ്ങാടി കൊടിഞ്ഞി ഫാറൂഖ് നഗര്‍ സ്വദേശി കുഞ്ഞാലന്‍ ഹാജിയുടെ മകന്‍ മൊയ്തീന്‍ കുട്ടി അപ്പടയാണ് മരിച്ചത്.

തിങ്കളാഴ്ച രാത്രി ഇശാ നമസ്‌ക്കാരത്തിന് പോകാനായി റോഡ് മുറിച്ച് കടക്കുമ്പോഴാണ് അപകടം സംഭവിച്ചത്. 20 വര്‍ഷത്തോളമായി ദമ്മാമില്‍ ബൂഫിയ ജോലി ചെയ്തു വരികയായിരുന്നു. മൃതദേഹം അല്‍ മുവാസത്ത് ഹോസ്പിറ്റിലിലാണ് ഉള്ളത്.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം നടന്നുവരികയാണ്. ഭാര്യയും നാലുമക്കളുമുണ്ട്.