സൗദി വാഹനാപകടം: നടുക്കം വിടാതെ മലപ്പുറത്തെ ഗ്രാമങ്ങള്‍

saudi accidentതിരൂര്‍ :സൗദി അറേബ്യയിലെ റിദ്വാനില്‍ വാഹനാപകടത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ചുപേര്‍ മരിച്ചന്ന വാര്‍ത്ത നാടിനെ നടുക്കി. തിരൂരിന്റെ തൊട്ടടുത്ത ഗ്രാമങ്ങിളില്‍ നിന്നുള്ള നാലു ജീവനുകളാണ് അപകടത്തില്‍ പൊലിഞ്ഞത്.
പയ്യനങ്ങാടി കോട്ട് തങ്ങള്‍സ് റോഡിലെ ബന്ധുക്കളായ രണ്ടു യുവാക്കളാണ് മരിച്ചത്. തിരൂര്‍ നഗരസഭയിലെ മുന്‍കൗണ്‍സിലറായ ചന്ദ്രച്ചാത്ത് സിഎം അലിഹാജിയുടെയും മകന്‍ നവാസ്(27), ചന്ദ്രച്ചാത്ത് മുഹമ്മദ് കുട്ടിയുടെയും ആസ്യയുടെയും മകനായ നൗഷാദ്(23) എന്നവരുടെ മരണം ഈ ഗ്രമത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി. താനിതുവരെ കണ്ടിട്ടില്ലാത്ത തന്റെ ഒരു വയസ്സുള്ള മകളെ കാണാന്‍ വരുന്ന മെയ് മൂന്നിന് നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു നവാസ് ഭാര്യ സുമയ്യ ഗര്‍ഭിണിയായിരിക്കുമ്പോഴാണ് നവാസ് ഗള്‍ഫിലേക്ക് പോയത്.
തിരൂര്‍ തെക്കന്‍കുറ്റൂര്‍ കൊടിയാട്ടില്‍ ജനാര്‍ദ്ധനന്‍ ഇരുപത് വര്‍ഷത്തോളമായി സൗദിയില്‍ ജോലി ചെയ്യുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്നു മടങ്ങിയത് ഭാര്യ പ്രസന്ന എല്‍ഐസി എജന്റായി ജോലി ചെയ്യുകയാണ്. തെക്കന്‍കുറ്റുര്‍ എല്‍പിസ്‌കൂളില്‍ നാലാംതരത്തില്‍ പഠിക്കുന്ന ആര്‍ദ്രയും ഏഴൂര്‍ എംജിപിഎസ് .യുപി സ്‌കൂളില്‍ പഠിക്കുന്ന അശ്വിനുമാണ് മക്കള്‍. ഇത്രയും കാലം വിദേശത്ത് ജോലി ചെയ്തു ഉണ്ടാക്കിയെടുത്ത വീടിന്റെ അവസാന പണികള്‍ നടന്നുകൊണ്ടിരിക്കുകയാണ് ഈ സ്വപനം പൂവണിയുന്നതിു മുന്‍പ് ജനാര്‍ദ്ധനന്‍ മരണപ്പെടുകയായിരുന്നു.

ഏറെ സൗഹൃദങ്ങളുള്ള തൊണ്ടിയില്‍ ശ്രീധരന്റെ മരണം കുറ്റിപ്പാല ഗ്രാമം ഏറെ ഞെട്ടലോടെയാണ് ശ്രവിച്ചത് കുറ്റിപ്പാലയില്‍ ഏറെക്കാലം ‘സുഭിഡ്രസ്സസ്സ്’. എന്ന സ്ഥാപനം നടത്തിയിരുന്നു. ഒന്നരക്കൊല്ലം മുന്‍പാണ് ശ്രീധരന്‍ നാട്ടില്‍ വന്നുമടങ്ങിയതാണ് ഭാര്യ അനിത കുറ്റിപ്പാല പാല്‍സൊസൈററിയിലെ താത്ക്കാലിക ജീവനക്കാരിയാണ്.മക്കളായ ജിത്തു അനഘ എന്നിവരാണ് മക്കള്‍.

തങ്ങളുടെ കളിക്കുട്ടകാരന്റെ അപ്രതീക്ഷിതമായ മരണം മേലാററൂര്‍ അധികാരത്തെടിയിലെ കൂട്ടുകാരെ കണ്ണീരിലാഴത്തി. മേല്‍മുറി സ്വദേശിയായ മുഹമ്മദ് സലീം നേരത്തെ ബാപ്പ മരിച്ചതിനാല്‍ ജേഷ്ഠനോടൊപ്പമാണ് വളര്‍ന്നത്. നാട്ടില്‍ പന്തല്‍പണിയായിരുന്നു. നല്ലൊര ഫുട്‌ബോള്‍ കളിക്കാരനായ സലീം കഴിഞ്ഞ സീസണില്‍ ജില്ല ലീഗില്‍ കളിച്ചിരുന്നു മലപ്പുറം ബ്ലാക്ക് ഭോയസ്ിന്റെ സെന്റര്‍ ഫോര്‍വേഡാ.ിരുന്നു സലീം.
രാഷ്ട്രീയ സാമൂഹ്യരംഗത്തെ നിരവധി പേര്‍ മരണപ്പെട്ടവുരുടെ വീടുകള്‍ സന്ദര്‍ശിച്ചു. മൃതദേഹങ്ങള്‍ എത്രയും പെട്ടന്ന നാട്ടിലെത്തിക്കാനുള്ള കഠിനപരിശ്രമത്തിലാണ് പ്രവാസിസംഘടനകളും നാട്ടുകാരും

ഈ അപകടത്തില്‍ തിരൂര്‍ പൊന്‍മുണ്ടം സ്വദേശി കടലായി  ജഫ്‌സീര്‍, ബംഗ്ലാദേശ് സ്വദേശി മുലായന്‍ഖാന്‍ എന്നിവര്‍ക്ക പരിക്കേറ്റിരുന്നു

ഇവര്‍ സഞ്ചരിച്ചിരുന്ന നിസ്സാന്‍ അര്‍മുദ വാനിന്റെ മുന്‍വശത്തെ ടയര്‍ പൊട്ടിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമികവിവരം ഇന്നലെ രാത്രിയില്‍ യാത്രതിരിച്ചതായിരുന്നു ഇവര്‍ താഇഫിലെ കിങ് അബ്ദുല്‍ അസീസ് ആശുചത്രിയില്‍ തീവ്രപരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്.

അപകടത്തില്‍പ്പെട്ടത് സാദ് അല്‍ ഉസ്മാന്‍ എന്ന കാറ്ററിംഗ് കമ്പനി ജീവനക്കാരാണ്. ജിദ്ദയിലെ റാദ്വാനിലെ തായിഫ് എക്‌സ്പ്രസ്സ് റോഡിലാണ് അപകടമുണ്ടായത്.

ശനിയാഴച രാത്രിയിലാണ ഇവര്‍ താഇഫില്‍ നിന്ന് 150 കിലോമീററര്‍ അകലെയുഌറിദ്ദാനിലെ സ്വര്‍ണഖനിയിലേക്ക് യാത്ര തിരിച്ചത്. ഇതിനിടയില്‍ ഇന്ന് പുലര്‍ച്ചയോടെ വാഹനം അപകടത്തില്‍ പെടുകായിരുന്നു