സാറ്റ്‌ലൈറ്റ് റൈറ്റില്‍ റെക്കോഡിട്ട് ഏഴ് സുന്ദരരാത്രികള്‍

ezhu sundararathrikalഒരു മലയാളചിത്രം പ്രദര്‍സനത്തിനെത്തുന്നതിന് മുമ്പെതന്നെ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ദിലീപ്- ലാല്‍ ജോസ് ടീം ഒരുക്കിയിരിക്കുന്ന ഏഴ്‌സുന്ദരരാത്രികള്‍ എന്ന ചിത്രമാണ് 7 കോടി രൂപയ്ക്ക് സൂര്യാടി സ്വന്തമാക്കിയിരിക്കുന്നത്.

ചിത്രം റിലീസാകുന്നതിന് മുമ്പ് തന്നെ മുടക്കിയ തുകയേക്കാള്‍ വരുമാനം ഒരു ചിത്രത്തിന് സാറ്റലൈറ്റ് റൈറ്റിലൂടെ ലഭിക്കുന്നത് ഇത് ആദ്യമായിട്ടായിരിക്കും. ഈ ചിത്രത്തിന്റെ മുടക്കുമുതല്‍ 6.5 കോടി രൂപയാണ്.

കടല്‍ കടന്നൊരു മാത്തുക്കുട്ടി എന്ന ചിത്രമായിരുന്നു ഇതിനുമുമ്പ് സാറ്റ്‌ലൈറ്റ് റൈറ്റ് മുന്നിലുണ്ടായിരുന്നത്. 5.7 കോടി രൂപയായിരുന്നു ഈ ചിത്രത്തിന്റെ സ്റ്റലൈറ്റ് റൈറ്റ്.

ഫാമിലി എന്റര്‍ടൈനറായ ഈ ചിത്രത്തില്‍ ദിലീപും റീമാ കല്ലിങ്കലുമാണ് നായികാനായകന്‍മാരായെത്തുന്നത്. വിവാഹത്തിന് മുപുള്ള ഏഴ് ദിവസങ്ങളിലെ കഥപറയുന്ന ഈ ചിത്രത്തിന്റെ തിരക്കഥ ജെയിംസ് ആല്‍ബര്‍ട്ടിന്റെതാണ്.